Thursday, 30 June 2016

ജൂലൈ 2: കുന്നംകുളം മേഖല ഇഫ്താർ സംഗമവും കോയക്കുട്ടി ഉസ്താദ് അനുസ്മരണവും

സ്ഥലം: എരുമപ്പെട്ടി മിനി ദുബൈ പാലസ്
സമയം: വൈകിട്ട് 4 മണി

കാര്യപരിപാടി:
ഉൽഘാടനം: ശമീർ ദാരിമി കൊല്ലം
മുഖ്യ പ്രഭാഷണം: റഫീഖ് ഫൈസി തെങ്ങിൽ
അനുസ്മരണ പ്രഭാഷണം: സിദ്ധീഖ് ബദ് രി

സംഘാടനം:
SKSSF & SYS, കുന്നംകുളം മേഖല

ജൂലൈ 3: വെന്മേനാട് യൂണിറ്റ് മതപ്രഭാഷണവും അവാർഡ് ദാനവും

വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ ഹാഫിള് അഹ്മദ് റസീൻ , SSLC, +2, മദ്റസ പൊതു പരീക്ഷ വിജയികൾകുള്ള അവാർഡ് ദാനം

3/7/ 2016 ഞായർ രാവിലെ 9.30 ന് വെന്മേനാട് AMLP സ്കൂളിൽ

അവാർഡ്ദാനം, മത പ്രഭാഷണം: 
ബഷീർ ഫൈസി ദേശമംഗലം (SKSSF സംസ്ഥാന ട്രഷറർ)


Tuesday, 28 June 2016

ജൂലൈ 1 വെള്ളി 2:00 PM: സ്നേഹ തണൽ @ മേഖലാ തലങ്ങളിൽ

ജൂലൈ 30 വ്യാഴാഴ്ച തൃശൂർ എം.ഐ.സി യിൽ നടക്കുന്ന സ്നേഹതണൽ ഉൽഘാടന പരിപാടിയിൽ നിന്നും കൈപ്പറ്റിയ ഫണ്ടുപയോഗിച്ച് ജൂലൈ 1 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം എല്ലാ മേഖലകളിലും വസ്ത്രവിതരണം നടക്കും. അർഹരായർക്ക് അവർക്കിണങ്ങിയ വസ്ത്രം സ്വയം തെരഞ്ഞെടുക്കാവുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. മേഖലാ ഭാരവാഹികളും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും പരിപാടിക്ക് നേതൃത്വം നൽകും.

ജൂലൈ 3: ചേർപ്പ് യൂണിറ്റ് ഇഫ്താർ മീറ്റും തസ്കിയത്ത് സംഗമവും പ്രാർത്ഥനാ സദസ്സും

SKSSF ചേർപ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2016 ജൂലായ് 3 ഞായർ ചേർപ്പ് ചെറുചേനം ജുമുഅ മസ്ജിദിൽ വെച്ച് ഇഫ്താർ മീറ്റും, താറാവീഹ് നിസ്കാരത്തിന് ശേഷം ചേർപ്പ് ചെറുചേനം പരിസരത്ത് വെച്ച് തസ്കിയത്ത് സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കുന്നു.

Thursday, 23 June 2016

ജൂൺ 27: റംസാൻ പ്രഭാഷണം - ഡോ: സുബൈർ ഹുദവി ചേകനൂർ

സമയം: ഉച്ചക്ക് 2:30

സ്ഥലം: നസീബ് ഓഡിറ്റോറിയം, തളിക്കുളം

സംഘാടനം: ശിഹാബ് തങ്ങൾ റിലീഫ് സെൽ, തളിക്കുളം

Tuesday, 21 June 2016

പെരുന്നാളിന് പുതുവസ്ത്രവുമായി എസ് കെ എസ് എസ് എഫ്തൃശൂര്‍: അനാഥരും അഗതികളുമായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍ ആശ്രിതരില്ലാത്തവര്‍, വൃദ്ധജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വരുന്ന പെരുന്നാളിന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സഹചാരി റിലീഫ് സെല്‍ വഴി പുത്തനുടുപ്പുകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച 'സ്‌നേഹതണല്‍' പദ്ധതി വഴി ജില്ലയിലെ അര്‍ഹതപ്പെട്ടവര്‍ക്ക് മഹല്ല് കമ്മറ്റികള്‍ വഴിയും എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ വഴിയും ഈ വര്‍ഷം സഹായം കൂടുതല്‍ പേരിലേക്ക് വ്യപിപ്പിക്കാന്‍ ജില്ലാ കമ്മറ്റി തീരുമാനിച്ചു. സ്‌നേഹ തണലിന്റെ  പ്രവര്‍ത്തനങ്ങള്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് എം എഫ് ജില്ലാ പ്രസിഡന്റുമായ ശൈഖുന ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ രക്ഷാധികാരിയും ഓണമ്പിളളി മുഹമ്മദ് ഫൈസി ചെയര്‍മാനും ഷെഹീര്‍ ദേശമംഗലം കവീനറുമായ സമിതിയുടെ നേതൃത്വത്തില്‍ നടുന്നു വരുന്നു.

30 വ്യാഴാഴ്ച തൃശൂര്‍ എം ഐ സിയില്‍ നടക്കുന്ന ചടങ്ങില്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ വസ്ത്രത്തിന്റെ ജില്ലാ തല വിതരണോല്‍ഘാടനം നടത്തും. 31 വെള്ളിയാഴ്ച ജുമുഅക്കു ശേഷം മുഴുവന്‍ മേഖലകളിലും യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് വസ്ത്രം വിതരണം ചെയ്യും.
സ്‌നേഹ തണലില്‍ പങ്കാളിയാവാനും സഹായങ്ങള്‍ ചെയ്യാനും 9847431994, 9142291442  ന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. സഹായങ്ങള്‍ അയക്കാനുള്ള അക്കൗണ്ട് നമ്പര്‍: 4267000100092153 (IFSC Code: PUNB0426700 പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേശമംഗലം ബ്രാഞ്ച്).


ജൂണ്‍ 26 - SYS & SKSSF പുത്തന്‍പള്ളി യൂണിറ്റ് റമളാന്‍ ജല്‍സ


സമയം: ഉച്ചക്ക് 2 മണി മുതല്‍

സ്ഥലം:  മാലികുദ്ദീനാര്‍ നഗര്‍  (എം ഐ സി ക്യാമ്പസ്, കൈപ്പമംഗലം)

പരിപാടികള്‍:

ബദര്‍ അനുസ്മരണം
മജ്‌ലിസുന്നൂര്‍
ദുആ സമ്മേളനം
ഇഫ്ത്താര്‍ സംഗമം

നസ്വീഹത്ത് & സമാപന പ്രാര്‍ത്ഥന:

ശൈഖുനാ എം മരക്കാര്‍ മുസ് ലിയാര്‍ നിറമരുതൂര്‍

സാന്നിധ്യം:

എസ് എം കെ തങ്ങള്‍
സയ്യിദ് നജീബ് തങ്ങള്‍ മദനി, ആന്ത്രോത്ത്

മുഖ്യപ്രഭാഷണം:

ടി കെ ശംസുദ്ദീന്‍ ബദ് രി താമരശ്ശേരി

കൈപ്പമംഗലം എം ഐ സി വെബ്‌സൈറ്റ് ലോഞ്ചിങ്ങ്‌

Monday, 20 June 2016

ജൂൺ 23: ദുബൈ SKSSF ബദ്ർ മൗലിദും ഇഫ്താർ സംഗമവും

സ്ഥലം: റാഫി ഹോട്ടൽ, ദേര ,ദുബൈ

സമയം: അസർ നമസ്കാരാനന്തരം

സംഘാടകർ :ദുബൈ SKSSF തൃശൂർ ജില്ലാ കമ്മിറ്റി

ജൂൺ 26: SKSSF ചേർപ്പ് യൂണിറ്റ്: മജ്ലിസുന്നൂറും റമളാൻ കിറ്റ് വിതരണവും

SKSSF ചേർപ്പ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സഹനം സമരം സമർപ്പണം "   എന്ന പ്രമേയത്തിൽ റമളാൻ ക്യാമ്പയിനും മജ്ലിസുന്നൂറും റിലീഫ് കിറ്റ് വിതരണവും 2016 ജൂൺ 26 ഞായർ ഉച്ചക്ക്  1 മണിക്ക് ചേർപ്പ് ചെറുചേനം പരിസരത്ത് വെച്ച് നടത്തപ്പെടുന്നു.

ജൂൺ 26: SKSSF വട്ടേക്കാട് യൂണിറ്റ് മജ്ലിസുന്നൂർ വർഷികവും അവാർഡ് ദാനവും

വട്ടേക്കാട് യൂണിറ്റ് കീഴിൽ മജ്ലിസുന്നൂർ വർഷികവും മർഹൂം വി.എം ഉമ്മർ  ഹാജി സ്മാരക അവാര്‍ഡ് ദാനവും 
ജൂൺ 26 ഞായറാഴ്ച കാലത്ത് 9:30 ന്

വാഫി പഠനം പൂർത്തിയാക്കിയ സലീം വാഫിയെ ആദരിക്കുന്നു.

ജൂൺ 26: SKSSF നാട്ടിക മേഖല സെമിനാറും ഇഫ്ത്താർ സംഗമവും


ജൂൺ 26 ഞായർ വൈകീട്ട്  3.30 ന് 
വാടാനപ്പള്ളി ദാറുൽഅമാൻ അറബിക്  കോളേജിൽ 

ഉദ്ഘാടനം: എസ് എം കെ തങ്ങൾ(സമസ്ത കേരള മുശാവറ  അംഗം)

മുഖ്യപ്രഭാഷണം: അബ്ദുൾ ലത്തീഫ് മുസ്ലിയാർ( വലപ്പാട് ഖത്തീബ്)

ദുആ നേതൃത്തം: ATM ഫൈസി(വാടാനപ്പള്ളി തെക്കേ മഹല്ല് ഖത്തീബ്)

വേദിയിൽ
--------
നൂറുദ്ധീൻ യമാനി(സെക്രട്ടറി വാടാനപ്പള്ളി തെക്കേ മഹല്ല് )
ഹനീഫ ഹാജി(പ്രസിഡന്റ് വാടാനപ്പള്ളി തെക്കേമഹല്ല് )
P. K. മൊയ്തീൻ(പ്രസിഡന്റ് ദാറുൽ അമാൻ കോളേജ് )
ജമാലുദ്ധീൻ മുസ്ലിയാർ (സെക്രട്ടറി ദാറുൽ അമാൻ കോളേജ് )
P. A. മുഹമ്മദ് മോൻ ഹാജി(വർക്കിംഗ് ചെയർമാൻ ഷംസുൽ ഹുദാ വാഫി കോളേജ് )
സിദ്ധീഖ് ബദ്‌രി
ഷെഹീർ ദേശമംഗലം
അഡ്വ. ഹാഫിള് അബൂബക്കർ
C.A.മുഹമ്മദ്  റഷീദ്
ഷാഹുൽ പഴുന്നാന
ഷെബീർ ബാഖവി

പ്രമുഖർ പങ്കെടുക്കുന്നു....

Sunday, 19 June 2016

അറിയിപ്പ്

മേഖലാ ,ക്ലസ്റ്റർ ,യൂണിറ്റ് സെക്രട്ടറിമാരുടെ ശ്രദ്ധക്ക്
---------------------------------------------------------------
എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ ആൻഡ്രോയിഡ് അപ്ലിക്കേഷനിൽ ന്യൂസും അറിയിപ്പും നൽകുന്നതിന് മേഖലാ ,ക്ലസ്റ്റർ , യൂണിറ്റ് തലങ്ങളിൽ നടക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ thrissurskssf @gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്.
(ജനറൽ ന്യൂസുകളും മഹല്ല് നടക്കുന്ന പരിപാടികളും ആവാം)

ജൂൺ 6- ജൂലൈ 3: ബഹ് ജ: മഹ് ളറ യൂണിറ്റ് റമളാന്‍ കാമ്പയിന്‍


Saturday, 18 June 2016

ആഗസ്റ്റ് 9 - 14 ഭാരതീയം : ചരിത്ര സ്മൃതി യാത്ര

ഗുരുവായൂരില്‍ നിന്നും ആരംഭിച്ച് കൊടുങ്ങല്ലൂരില്‍ സമാപിക്കുന്നു

യാത്രാ നായകന്‍ : ഓണമ്പിള്ളി മുഹമ്മദ് ഫൈസി
ഉപനായകന്‍ :          ബഷീര്‍ ഫൈസി ദേശമംഗലം


ലക്ഷ്യം:
ചരിത്ര വക്രീകരണം തടയുക
ഫാസിസത്തെ പ്രതിരോധിക്കുക
ഭാരതത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ പ്രചരിപ്പിക്കുക

ജൂണ്‍ 30 വ്യാഴം - സഹചാരി സ്‌നേഹ തണല്‍ : പെരുന്നാള്‍ പുതുവസ്ത്രവിതരണം


സമൂഹത്തിന്റെ പരിരക്ഷ ആവശ്യമായ അനാഥ അഗതികളായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് ഈ വരുന്ന ചെറിയ പെരുന്നാള്‍ സുദിനത്തില്‍ ഒരു ജോഡി പുതുവസ്ത്രം നല്‍കുന്ന പദ്ധതി.


സ്‌നേഹ തണല്‍
-------------------------
അനാഥര്‍, അഗതികള്‍, നിരാലംബര്‍.........
ചെറിയ പെരുന്നാള്‍ സുദിനത്തില്‍ നമ്മുടെ സന്തോഷത്തിന്റെ ഒരു വിഹിതം ഇവര്‍ക്കു കൂടി പങ്കുവക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ..? 
എങ്കില്‍ എസ് കെ എസ് എസ് എഫ്
അതിന് അവസരമൊരുക്കുന്നു.
"ഭൂമിയിലുളളവരോട് നിങ്ങള്‍ കരുണ ചെയ്യുവിന്‍,
എങ്കില്‍ ആകാശത്തുളളവന്‍ നിങ്ങളോട് കരൂണ ചെയ്യും"
- നബി വചനം -
ഒരു പെരുന്നാള്‍ സുദിനത്തില്‍ പ്രവാചകന്‍ (സ) പളളി ലക്ഷ്യമാക്കി നീങ്ങുകയാണ്. വഴിമദ്ധ്യേ കളികൂട്ടുകാരില്‍ നിന്നും മാറി വിഷണ്ണനായിരിക്കുന്ന ഒരു കുട്ടി പ്രവാചകന്റെ ശ്രദ്ധയില്‍പ്പെട്ടു. ധരിക്കാന്‍ പുതുവസ്ത്രം ഇല്ലെതായിരുന്നു കുട്ടിയുടെ വിഷമം. അവിടുന്ന് കുട്ടിയെ മാറോടണച്ച് സമാധാനിപ്പിച്ചു. വീട്ടിലേക്ക് തിരിച്ച് നടന്ന പ്രവാചകന്‍ പത്‌നി ആയിഷ(റ)യോട് കുട്ടിയെ കുളിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം പുത്തനുടുപ്പണിയിച്ച് കുട്ടിയെയും കൊണ്ട് പ്രവാചകന്‍ പളളിയിലേക്ക് നടന്നു നീങ്ങി.... സഹജീവിസ്‌നേഹത്തിന്റെ ഉദാത്തമായ പ്രവാചക മാതൃകയാണ് നാമിവിടെ കാണുന്നത്.......
എണ്ണമറ്റ അനുഗ്രഹങ്ങള്‍ ദിനേന നാം അനുഭവിക്കുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം എല്ലാം ആവിശ്യത്തിലേറെ. എന്നാല്‍ ജീവിതത്തിന്റെ സൗഭാഗ്യങ്ങളെ ആസ്വദിക്കാനാവാത്ത ഒരു പറ്റം പാവം മനുഷ്യര്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരുടെ
സങ്കടങ്ങളെ നാം കാണാതിരുന്ന് കൂടാ.
സമൂഹത്തിന്റെ പരിരക്ഷ ആവശ്യമായ അനാഥ അഗതികളായ 15 വയസ്സിന് താഴെയുളള കുട്ടികള്‍, വിധവകള്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്ക് ഈ വരുന്ന ചെറിയ പെരുന്നാള്‍ സുദിനത്തില്‍ ഒരു ജോഡി പുതുവസ്ത്രം നല്‍കുതിന് തൃശൂര്‍ ജില്ലാ സഹചാരി റിലീഫ് സെല്ലിന്റെ നേതൃത്വത്തില്‍ 'സ്‌നേഹ തണല്‍' ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ഈ സദുദ്യമത്തെ ഏറ്റെടുത്ത മുഴുവന്‍ സുമനസ്സുകള്‍ക്കും ഹൃദ്യമായ നന്ദി അറിയിക്കുതോടൊപ്പം ഈ വര്‍ഷംം കൂടുതല്‍ പേരിലേക്ക് ഈ സ്‌നേഹ സ്പര്‍ശം കൈമാറാന്‍ താങ്കളും ഈ ഉദ്യമത്തില്‍ പങ്കുചേരണമെ് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
.
എന്ന്
ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍
രക്ഷാധികാരി
ഓണമ്പിള്ളി മുഹമ്മദ് ഫൈസി
ചെയര്‍മാന്‍
സിദ്ദീഖ് ബദ്‌രി
SKSSF ജില്ലാ പ്രസിഡന്റ്
ഷെഹീര്‍ ദേശമംഗലം
കവീനര്‍
------------------------------------------------------------------------------
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9874431994, 9142291442
------------------------------------------------------------------------------
ചെലവ്: ഒരാള്‍ക്ക് ആയിരം രൂപ
------------------------------------------------------------------------------
A/C NO. 4267000100092153 IFSC Code: PUNB0426700
പഞ്ചാബ് നാഷണല്‍ ബാങ്ക്, ദേശമംഗലം ബ്രാഞ്ച്‌
------------------------------------------------------------------------------