Wednesday, 30 November 2016

തൃശൂർ ജില്ലാ ക്യാമ്പസ് കാൾ ഡിസംബർ 17 ന്


Skssf Campuswing തൃശൂർ ജില്ലാ ക്യാമ്പസ് കാൾ ഡിസംബർ 17 ശനിയാഴ്ച *മുണ്ടൂർ മജ്‌ലിസ്* ആയുർവേദ ക്യാമ്പസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രമുഖ പണ്ഡിതന്മാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും,പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ കമ്മിറ്റിയുമായി ബന്ധപ്പെടുക.

www.skssfcampuswing.com

Monday, 28 November 2016

സുപ്രഭാതം കൺവെൻഷന്‍പഴയന്നൂർ മദ്രസഹാളിൽ നവമ്പർ 30 ന് ബുധൻ 10 AM,
ബഷീർ ഫൈസി ദേശമംഗലം പ്രസംഗിക്കുന്നു

സുപ്രഭാതം ദിനപത്രത്തിന്റെ കാമ്പയിന്‍റെ ഭാഗമായി പഴയന്നൂർ, ചേലക്കര റെയ്ഞ്ച് കളിലുള്ള സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാകൾ ,പ്രധാന പ്രവർത്തക്കർ, അനുഭാവിക്കൾ എന്നിവരുടെ ഒരു കൺവെൻഷൻ 2016 നവമ്പർ 30 ബുധനാഴ്ച കാലത്ത് 10 മണിക്ക് പഴയന്നൂർ മദ്രസഹാളിൽ ചേരുന്നു. SKSSF സംസ്ഥാന ട്രഷറർ ബഹു: ബഷീർ ഫൈസി ദേശമംഗലം, കാളിയറോഡ് ഖത്തീബും സുപ്രഭാതം ഡയക്ട്രറ്ററുമായ ബഹു: സുലൈമാൻ ദാരിമി ഏലംകുളം, തുടങ്ങി പ്രമുഖര്‍  സംബന്ധിക്കുന്നു. താങ്കളും സഹപ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.

 കോർഡിനേറ്റർ
ഷെഹീർ ദേശമംഗലം

Sunday, 27 November 2016

എസ് .കെ .എസ് .എസ് .എഫ് സംസ്ഥാന ലീഡേഴ്‌സ് കാരവൻ '16 2016ഡിസംബർ 27,28,29,31,ജനു 1സംസ്ഥാനത്തെക്ലസ്റ്റർ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് ,ജില്ലാ ഭാരവാഹികളുടെ പര്യടനം .
സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർമാരിൽ ഒരാളും ജില്ലാ ഭാരവാഹികളിൽ നിന്നും സബ്കമ്മിറ്റി ഭാരവാഹികളിൽനിന്നും 3പെരുമടങ്ങുന്ന 1 ടീം  1ദിവസം 5കേന്ദ്രങ്ങൾ വീതം 5ദിവസങ്ങളിലായി 25 കേന്ദ്രങ്ങളിൽ പര്യടനം നടത്തും .ഇത്തരത്തിൽ 30 ടീമുകളാണ് സംസ്ഥാനത്തു ഈ 5ദിവസങ്ങളിൽ പര്യടനം നടത്തുക .
*ക്ലസ്റ്റർ,ശാഖാ അദാലത്
*മദീന പാഷൻ പ്രൊജക്റ്റ് അവതരണം
*മദീനപാഷൻ ബയോഡാറ്റ സ്വീകരണം
*ഇന്ററാക്ഷൻ
*സത്യധാര
*വിഭവ സമാഹരണം
എന്നീ അജണ്ടകളിൽ 1 1/2മണിക്കൂർ സമയമാണ് ഒരു കേന്ദ്രത്തിലെ പരിപാടി .സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ,ജില്ലാ ഭാരവാഹികൾ ,സബ് കമ്മിറ്റി അംഗങ്ങളാണ് ഈ കാരവനിലെ അംഗങ്ങൾ .ആയതിനാൽ ഈ അംഗങ്ങൾ പ്രസ്തുത ദിവസങ്ങളിൽ പൂർണ്ണമായും സംബന്ധിക്കേണ്ടതിനാൽ അന്നേ ദിവസങ്ങളിലുള്ള ഏറ്റെടുത്തതും ഏറ്റെടുക്കാനുള്ളതുമായ എല്ലാ പരിപാടികളും മാറ്റിവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹ പൂർവം ,
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ (പ്രസിഡന്റ് )
സത്താർ പന്തല്ലൂർ (സെക്രട്ടറി )

മദീന പാഷൻSKSSF തൃശ്ശൂർ ജില്ലാ സമ്മേളനം
2017 മാർച്ച് 31, ഏപ്രിൽ 1,2, തിയ്യതിങ്കളിൽ, ഹുദൈബിയയിൽ

പ്രവാചക സ്നേഹത്തിന്റെ, നിലാവ് പെയ്തിറങ്ങുന്ന രാവുകൾ, തിരുസുന്നത്തിന്റെ ഉജ്വലമായ അനാവരണം, വിശ്വസത്തിന്റെ വിജ്ഞാ മന്ത്രവുമായി കാപഠ്യങ്ങളില്ലാത്ത സേവനത്തിന്റെകർമ്മശേഷിയ്യുമായി, വിനയം കൈമുതലാക്കി തൃശൂർ ജില്ലയുടെ ഇസ് ലാമിക ഭൂമിക്കയിൽ സമസ്തയുടെ മക്കൾ സംഘശക്തിയായ് അണി ചേരുന്നു
പ്രിയരെ പ്രചാരക്കരാവു, പങ്കാളിക്കളാവൂ

By
ഷെഹീർദേശമംഗലം

Saturday, 26 November 2016

എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല ക്യാമ്പ് ഇന്ന്.എസ്.കെ.എസ്.എസ്.എഫ്
ചാവക്കാട് മേഖല കമ്മിറ്റി യൂണിറ്റ്, ക്ലസ്റ്റർ ഭാരവാഹികൾക്കായി സംഘടിപ്പിക്കുന്ന ഇൻറ്റർക്കോൺ 2016 ഏകദിന നേതൃ പഠന ക്യാമ്പ് ഇന്ന്(27/11/2016) രാവിലെ 9.30 ന് കടപ്പുറം അഞ്ചങ്ങാടി തൻവീറുൽ ഇസ്‌ലാം മദ്രസയിൽ വെച്ച്  നടക്കും.
  മേഖല പ്രസിഡണ്ട് ഷെഫീഖ് ഫൈസിയുടെ അധ്യക്ഷതയിൽ ചേരുന്ന ക്യാമ്പിന് ബുഖാറയിൽ സയ്യിദ് ജലാലുദ്ധീൻ ബിൻ കോയമ്മ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും.എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജന:സെക്രട്ടറി ഷെഹീർ ദേശമംഗലം ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി നടക്കുന്ന ക്ലാസ്സുകൾക്ക് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം, സിദ്ധീഖ് ബദ്‌രി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകുമെന്ന് മേഖലാ ഭാരവാഹികളായ ഷെഫീഖ് ഫൈസി, കൈസ് വെന്മേനാട്, ഷുഹൈബ് മുനക്കകടവ്, ഹാരിസ് ചൊവ്വല്ലൂർപ്പടി തുടങ്ങിയവർ പത്ര കുറിപ്പിൽ അറിയിച്ചു.

Tuesday, 22 November 2016

അറിയിപ്പ്


അസ്സലാമു അലൈക്കും

ബഹു: SKSS തൃശ്ശൂർ ജില്ലാസെക്രട്ടറിയേറ്റ് അംഗങ്ങളെ
സമസ്ത കോർഡിനേഷൻ മീറ്റിങ്ങ് 2016 നവമ്പർ 23ന് ബുധനാഴ്ച രാവിലെ 10 മണി മുതൽ തൃശ്ശൂർ MIC യിൽ ചേരുന്നു, SKSSF സെക്രട്ടറിയേറ്റ് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണം,
 ശേഷം SKSSF തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം നമ്മുക്ക് അന്ന് തന്നെ ചേരണം1 PM ,തൃശ്ശൂർ Mic യിൽ'ജില്ലാ സമ്മേളനം മദീന പാഷൻ, കാരവൻ, എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്, താങ്കൾ രണ്ട് യോഗത്തിലും പങ്കെടുക്കണം'

 ഇത് ഒരു ക്ഷണമായി സെക്രട്ടറിയേറ്റ് അംഗങ്ങൾ സ്വീകരിച്ച് യോഗങ്ങളിൽ കൃത്യസമയത്ത് ഹാജറുണ്ടാവണമെന്നു് താൽപര്യപ്പെടുന്നു.

By ജനറൽ സെക്രട്ടറി SKSSF തൃശ്ശൂർ ജില്ലാ .