Saturday, 24 December 2016

വിളംബര റാലി നാളെ


സമസ്ത തൃശൂർ ജില്ലാ നബിദിന റാലിയോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്. ചാവക്കാട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന വിളംബര റാലി നാളെ (തിങ്കളാഴ്ച) വൈകീട്ട് 4 മണിക്ക് പാലുവായ് മദ്രസാ പരിസരത്ത് നിന്ന് ആരംഭിച്ച് 5.30 ന് പാവറട്ടി സെൻറ്ററിൽ സമാപനം കുറിക്കുന്നു.
മേഖലയിലെ മുഴുവൻ യൂണിറ്റുകളിലെ പ്രതിനിധികളും വിവിധ മദ്രസകളിലെ ദഫ് വിദ്യാർത്ഥികളും റാലിയിൽ അണിനിരക്കും.
പ്രസ്തുത പരിപാടിയിൽ ജില്ലാ ഭാരവാഹികളായ സിദ്ധീഖ് ബദ്‌രി, ശഹീർ ദേശമംഗലം, മഹ്‌റൂഫ് വാഫി തുടങ്ങിയവർ സംബന്ധിക്കുമെന്ന് മേഖലാ ഭാരവാഹികളായ ഷെഫീഖ് ഫൈസി, കൈസ് വെന്മേനാട്, ഹാരിസ് ചൊവ്വല്ലൂർപ്പടി തുടങ്ങിയവർ പത്ര കുറിപ്പിൽ അറിയിച്ചു.

Thursday, 15 December 2016

എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രാര്‍ത്ഥനാ മജ്ലിസ്.


പഴയന്നൂര്‍: മതനിഷ്ഠകളിന്‍ കാര്‍ക്കശ്യവും, ജീവിതത്തില്‍ ലാളിത്യവും കാത്തുസൂക്ഷിച്ച ശിക്ഷ്യഗണത്തിന്റെ പ്രിയഗുരുനാഥനായ പണ്ഡിത തേജസ് സമസ്ത  പ്രസിഡന്റ് മുഹഖിഖുല്‍ ഉലമ കുമരംപുത്തൂര് എ.പി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സമസ്തയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ മജ്ലിസ് 18/12/2016 ഞായറാഴ്ച 3  pm ന് പഴയന്നൂര്‍ ദാറുസ്സലാം മദ്റസാ ഹാളില്‍വെച്ച് നടക്കും. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ഉപസമിതി അംഗങ്ങള്‍, മേഖലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണം.

                                         എന്ന്

  • സിദ്ദീഖ് ബദ് രി (ജില്ലാ പ്രസിഡന്‍റ്)
  • ഷഹീര്‍ ദേശമംഗലം (ജില്ലാ ജനറല്‍ സെകട്ടറി)


NB: അന്നേ ദിവസം ഉച്ചക്ക് 12 മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരും.

Thursday, 1 December 2016

ശംസുല്‍ ഉലമ ആണ്ട് നേര്‍ച്ച


കാലഘട്ടത്തിന്‍റെ ഇതിഹാസ നായകരായിരുന്ന ശൈഖുനാ ശംസുല്‍ ഉലമ(ന:മ)യുടെ ആണ്ട് നേര്‍ച്ച SKSSF തൃശൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 2017 ജനുവരി 15ന് പാലപ്പിള്ളി പുലിക്കണ്ണി ദാറു തഖ് വ ക്യാമ്പസില്‍ വെച്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
ആണ്ട് നേര്‍ച്ചയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി 2016 ഡിസംബര്‍ 4 ഞായറാഴ്ച ഉച്ചക്കശേഷം 3 മണിക്ക് പുലിക്കണ്ണി ദാറു തഖ്വ കോളേജില്‍ വെച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേരുകയാണ്.
യോഗത്തിലേക്ക് താങ്കളെ സ്നേഹൂര്‍വം സ്വഗതം ചെയ്യുന്നു.

*SKSSF തൃശൂര്‍ ജില്ലാ കമ്മറ്റി*

മീലാദ് കാമ്പയിന്‍ സംസ്ഥാന തല ഉല്‍ഘാടനം ഇന്ന് (വ്യാഴം)


കോഴിക്കോട്: ‘മുഹമ്മദ് നബി (സ) കുടുംബ നീതിയുടെ പ്രകാശം’ എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് കാമ്പയിന്റെ സംസ്ഥാന തല ഉല്‍ഘാടനം ഇന്ന് (വ്യാഴം) വയനാട് ജില്ലയിലെ പൊഴുതന ആറാം മൈലില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ കെ.ടി ഹംസ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. റശീദ് ഫൈസി വെളളായിക്കോട്, സിപി ഹാരിസ് ബാഖവി, ശംസുദ്ദീന്‍ റഹ്മാനി, കെ.മമ്മുട്ടി നിസാമി തരുവണ, ശൗഖത്തലി വെള്ളമുണ്ട , അയ്യൂബ് മാസ്റ്റര്‍, അബൂബക്കര്‍ റഹ്മാനി , ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് പികെഅസ്മത്ത് തുടങ്ങിയവര്‍ സംബന്ധിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തും.കാമ്പയിന്റെ ഭാഗമായി സെമിനാറുകള്‍, മൗലിദ് മജ്‌ലിസ്, കടുംബ സദസ്സുകള്‍,മത്സരങ്ങള്‍ , പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കും. കാമ്പയിന്‍ കാലയളവില്‍ എസ് കെ എസ് എസ് എഫ് സൈബര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ വിവിധ പ്രാവചകപ്രകീര്‍ത്തന കാവ്യങ്ങളുടെ മൊബൈല്‍ആപ്ലിക്കേഷനുകള്‍ പുറത്തിറക്കും